കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സ്റ്റേഡിയത്തിന്റെയും വിശ്രമമുറിയുടെയും ഉദ്ഘാടനം നടന്നു. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികൾക്കും താരങ്ങൾക്കും മികച്ച സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയത്തിൽ വിശ്രമമുറിയടക്കമുള്ള സൗകര്യങ്ങൾ നവീകരിച്ചത്.
പഞ്ചായത്ത് അംഗം കെ.പി ശോഭ അധ്യക്ഷയായ ചടങ്ങിൽ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം എം.ടി ജെസി, എ. അശോകൻ, കെ. പ്രകാശൻ, കുമാരൻ ചെത്തിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.പി രാജേഷ് നന്ദി രേഖപ്പെടുത്തി.
Renovated Nittoor Stadium dedicated to the nation






























.jpeg)









