ജനങ്ങൾക്ക് മോചനം വേണം; പിണറായിയെ താഴെയിറക്കാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ഷാഫി പറമ്പിൽ

ജനങ്ങൾക്ക് മോചനം വേണം; പിണറായിയെ താഴെയിറക്കാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ഷാഫി പറമ്പിൽ
Feb 17, 2026 04:24 PM | By Anusree vc

കായക്കൊടി : (https://kuttiadi.truevisionnews.com/) പത്ത് വർഷത്തെ ദുർഭരണത്തിൽ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് ഷാഫി പറമ്പിൽ എംപി. കായക്കൊടി ഗ്രാമപഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് പ്രതിനിധികൾക്ക് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് ചെയർമാൻ എം.എ. ലത്തീഫ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്,മണ്ഡലം മുസ്ലീം ലീഗ ഉപാദ്ധ്യക്ഷൻ വി.പി. കുഞ്ഞബ്ദുല്ല, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കര ണ്ടോട്, കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് യു.വി. ബിന്ദു, കെ.ടി.ജെയിംസ്, കെ.പി. കുഞ്ഞമ്മദ്, കോരങ്കോട്ട് ജമാൽ, കെ.പി. രാജൻ, കോരങ്കോട്ട് മൊയ്തു, ഇ.പി. മുഹമ്മദലി, ഒ. രവീന്ദ്രൻ, ഒ.പി. മനോജ്, ഇ. ലോഹിതാക്ഷൻ, എ.എഫ്. റിയാസ്, അനന്ദൻ കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു. എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതുൽ അശോക്, പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കി ജോലിയിൽ പ്രവേശിച്ച സി.കെ. രാഹുൽ രാജ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഹൃദയ് ആർ. മോഹൻ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു

Shafi Parambil says people are ready to bring down Pinarayi

Next TV

Related Stories
ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 02:03 PM

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
Top Stories










News Roundup