വേളം: (https://kuttiadi.truevisionnews.com/) സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഹയർ സെക്കൻഡറി യൂണിറ്റുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി വേളം എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നിർമാണം പൂർത്തിയാക്കി നാടിനായി സമർപ്പിച്ചു. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ: ദേവീ പ്രിയ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ കെ.ടി.
അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. നവാസ് മുഖ്യാതിഥിയായി. എൻഎസ്എസ് റീജിയണൽ കൺവീനർ എസ്. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. ക്ലസ്റ്റർ കൺവീനർമാരായ വി.വി. അംബുജാക്ഷൻ, കെ. ഷാജി, കെ.കെ. ബിജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. ജസീല , പ്രോഗ്രാം ഓഫീസർ പി.കെ. റയീസ് , പി. സുഹൈബ്, എം.കെ. ജാഫർ, സേതു ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു
Sneharamam project dedicated to the nation at Velam Higher Secondary School













































