മരുതോങ്കര : (https://kuttiadi.truevisionnews.com/) പശുക്കടവിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് മലയോര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മലബാർ ഹോസ്പിറ്റൽ, ചന്ദ്രകാന്ത് നേത്രാലയ എന്നിവയുടെ സഹകരണത്തോടെയാണ് പശുക്കടവിൽ വെച്ച് ക്യാമ്പ് നടത്തിയത്.
പശുക്കടവ് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. ഡിജോ ജോസഫ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയോര മേഖലയിലെ ജനങ്ങൾക്ക് വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്ര പരിശോധന ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ പരിശോധനകൾ ക്യാമ്പിൽ ലഭ്യമായിരുന്നു.
ട്രസ്റ്റ് ചെയർമാൻ കെ.ടി.ജെയിംസ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ: ചന്ദ്രകാന്ത്, കെ.കെ. പാർത്ഥൻ, ബിബി പാറക്കൽ, ബീന ആലക്കൽ, കക്കട്ടിൽ ശ്രീധരൻ,ആലപ്പാട്ട് നൈനാച്ചൻ,കെ.സി. സൈനുദ്ദീൻ, ഷാൻ്റി കണ്ടത്തിൽ, ബേബി കോച്ചേരി, സജി കുഴിമണ്ണിൽ, മനോജ് ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു
Oommen Chandy Charitable Trust organized a free medical camp in Pasukadavu













































