ചെസ്സ് പോരാട്ടം; നിട്ടൂരിൽ സെഞ്ച്വറി ക്ലബ് ജില്ലാ ടൂർണമെന്റിൽ ഹിരൺ കൃഷ്ണയ്ക്ക് കിരീടം

ചെസ്സ് പോരാട്ടം; നിട്ടൂരിൽ സെഞ്ച്വറി ക്ലബ് ജില്ലാ ടൂർണമെന്റിൽ ഹിരൺ കൃഷ്ണയ്ക്ക് കിരീടം
Feb 8, 2026 01:50 PM | By Krishnapriya S R

കുറ്റ്യാടി: (kuttiadi.truevisionnews.com) നിട്ടൂർ പൊയിൽമുക്ക് സെഞ്ച്വറി ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ജില്ലാ ചെസ് ടൂർണമെന്റ് ആവേശകരമായി പൂർത്തിയായി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.വി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വി.പി. ഹിരൺ കൃഷ്ണ ഒന്നാം സ്ഥാനവും എൻ.കെ. ഹാരിസ് രണ്ടാം സ്ഥാനവും അൻവിത ആർ. പ്രവീൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഷ്‌റഫ് നങ്ങാറത്ത്, കെ. ഗഫൂർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. ടൂർണമെന്റിനോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന ചെസ് താരങ്ങളായ പി.പി. അഹമ്മദ് ഹാജി, പി.കെ. സൂപ്പി, കെ.പി. അബ്ദുള്ള എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

പഞ്ചായത്ത് അംഗങ്ങളായ ജംഷീല അസ്മർ, കെ.കെ. ഷാജു എന്നിവർക്കൊപ്പം സി. ബഷീർ, അഷർ കൈനാട്ടി, ടി. നവാസ്, ആഷിഖ്, സൂപ്പി ചിറ്റാരി, കുഞ്ഞമ്മത്, കാസിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Chess tournament title

Next TV

Related Stories
കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:30 AM

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:09 AM

ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

Mar 13, 2026 03:29 PM

പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ...

Read More >>
യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

Mar 13, 2026 11:50 AM

യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ്...

Read More >>
Top Stories

News Roundup

GCC News