ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം

ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം
Jan 30, 2026 11:20 PM | By Susmitha Surendran

കൊച്ചി  : (https://truevisionnews.com/)  ആഗോളതലത്തില്‍ മുന്‍നിര സ്വതന്ത്ര വിപണി ഗവേഷണ കമ്പനിയായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉപഭോക്തൃ ബ്രാന്‍ഡുകളിലൊന്നായ ക്രോംപ്ടണെ ലോകത്തിലെ ഒന്നാം നമ്പര്‍ സീലിംഗ് ഫാന്‍ ബ്രാന്‍ഡായി അംഗീകരിച്ചു.

യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ സമഗ്രമായ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോമോണിറ്ററിന്റെ ഡാറ്റാബേസ്, വിപുലമായ ഗവേഷണം, കമ്പനി വെളിപ്പെടുത്തലുകള്‍, വിദഗ്ദ്ധ അഭിമുഖങ്ങള്‍ എന്നിവ സംയോജിപ്പിച്ച ശക്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് സീലിംഗ് ഫാന്‍ ബ്രാന്‍ഡുകളെ വിലയിരുത്തിയത്.

ഇന്ത്യന്‍ എഞ്ചിനീയറിംഗ് മികവ്, ശക്തമായ നിര്‍മ്മാണ ശേഷികള്‍, ദൈനംദിന ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയില്‍ ആഴത്തില്‍ വേരൂന്നിക്കൊണ്ടുള്ളതാണ് ക്രോംപ്ടണിന്റെ വളര്‍ച്ചയും ആഗോള ജനപ്രീതിയും.

200-ല്‍ പരം വിദഗ്ധരുടെ സമര്‍പ്പിത ഗവേഷണ-വികസന ആവാസവ്യവസ്ഥയും 100 കോടി രൂപയ്ക്ക് മേല്‍ വാര്‍ഷിക നിക്ഷേപവും ഉപയോഗിച്ച്, ആന്റി-ഡസ്റ്റ് സാങ്കേതികവിദ്യ, എയര്‍ 360 ഡിഗ്രി എയര്‍ഫ്‌ലോ, സൈലന്റ്‌പ്രോ സാങ്കേതികവിദ്യ തുടങ്ങി ഫാനുകളെ പുനര്‍-നിര്‍വചിക്കുന്ന നവീകരണങ്ങള്‍ ക്രോംപ്ടണ്‍ നല്‍കിയിട്ടുണ്ട്.

Crompton India receives Euromonitor recognition

Next TV

Related Stories
കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ

Mar 9, 2026 03:36 PM

കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ

കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ...

Read More >>
ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നു

Mar 6, 2026 04:15 PM

ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നു

ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ്...

Read More >>
 എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

Feb 27, 2026 03:52 PM

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന...

Read More >>
Top Stories










GCC News






News from Regional Network





Entertainment News