കുറ്റ്യാടി : (kuttiadi.truevisionnews.com) സൈന്യത്തിൽ നിന്നുള്ള സുത്യർഹമായ സേവനത്തിന് ശേഷം മണ്ണിലിറങ്ങി വിസ്മയം തീർക്കുകയാണ് നിട്ടൂർ പടിഞ്ഞാറയിൽ ആനന്ദ്. നിട്ടൂർ കാപ്പുമ്മലിലെ ഒരേക്കറോളം വരുന്ന പറമ്പിൽ ആനന്ദ് ഒരുക്കിയ തണ്ണിമത്തൻ കൃഷി ഇപ്പോൾ നാട്ടുകാർക്ക് കൗതുകകരമായ കാഴ്ചയാണ്. കഠിനാധ്വാനത്തിലൂടെ നൂറുമേനി വിളവ് പ്രതീക്ഷിക്കുന്ന ഈ കൃഷിയിടം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
നിട്ടൂർ എൽ.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഈ കൃഷിയിടം സന്ദർശിച്ചു. കൃഷി രീതികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ കർഷകൻ ആനന്ദുമായി അഭിമുഖം നടത്തി. പുതിയ തലമുറയ്ക്ക് കൃഷിയോട് താല്പര്യം ജനിപ്പിക്കുന്ന രീതിയിലാണ് ആനന്ദിന്റെ മുന്നേറ്റം.
സമൃദ്ധമായ വിളവെടുപ്പ് രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്നും കൃഷിക്കായി പൂർണ്ണമായി ജൈവ വളമാണ് ഉപയോഗിച്ചതെന്നും ആനന്ദ് പറഞ്ഞു. പ്രധാനാധ്യാപിക ടി.വി. സുധ, പി.പി. ദിനേശൻ, സജിത്ത് ഏരത്ത്, ടി.പി. നീന, നീതു മിനീശ്, രന്യ, ശിവ കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു
Seed Club members visit watermelon farm in Nittoor








































.png)






