കുറ്റ്യാടി :(https://kuttiadi.truevisionnews.com/) ചെറിയകുമ്പളം റസിഡന്‍സ് അസോസിയേഷന്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഫലവൃക്ഷ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം നൂറ്റിഅമ്പത് വീടുകളില്‍ ഫലവൃക്ഷ തൈ നട്ട് ഗൃഹമധുരം പദ്ധതിക്ക് തുടക്കമായി. രണ്ടായിരത്തി ഒന്നില്‍ ആയിരം ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചായിരുന്നു ഒന്നാം ഘട്ടംപൂര്‍ത്തികരിച്ചത്.
മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്നു കൃത്യമായ പരിചരണത്തിലൂടെ അറുന്നൂറ്റിഎഴുപ്പതിനാല് തൈകള്‍ ബാക്കിയാവുകയും ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടം ഗൃഹ മധുരം പദ്ധതി നടപ്പിലാക്കുന്നത് ട്രീബ്യൂട്ട് ബൈസ്റ്റോറീസ് എന്ന പരിസ്ഥിതി സംഘടനയുമായി സഹകരിച്ചാണ്.
നല്ലയിനം പ്ലാവ്, മാവ്, സപ്പോട്ട, റമ്പ്യൂട്ടാന്‍ പേര, ചെറി,ഞ്ഞാവല്‍ എന്നീ തൈകളാണ് വീട്ടുവളപ്പില്‍ നട്ടുകൊടുത്തത്. മൂന്ന് വര്‍ഷ പരിചരണത്തിലൂടെ പരമാവധി വൃക്ഷതൈകള്‍ സംരക്ഷിച്ച് വളര്‍ത്തുക കൂടി ഇതിന്റെ ഭാഗമാണ്.
പദ്ധതിയുടെ ഉദ്ഘാടനം കാവില്‍ മജീദിന്റെ വീട്ടുമുറ്റത്ത് ഞാവല്‍ തൈനട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് നസീമ വാഴയില്‍ ഉദ്ഘാടനം ചെയ്തു. ചെറിയകുമ്പളം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌റ് സെഡ്.എ. സല്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു.
ട്രിബ്യൂട്ട്‌സ് ബൈ സ്റ്റോറീസ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ എം.റസീല മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍മാരായ കെ. താഹിറ, ഉബൈദ് വാഴയില്‍,ടി.കെ. ജമാല്‍, ലിനീഷ് കുമ്പളം എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അനിത ചന്ദ്രന്‍ സ്വാഗതവും കെ.പി. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Cheriyakumbalam Residence Association launches Griha Madhuram project to become a village of fruit trees
















































