വട്ടോളി: (https://kuttiadi.truevisionnews.com/)പഴയകാല സി.പി.ഐ നേതാവും അധ്യാപകനുമായിരുന്ന പുളിയുള്ളതിൽ കൃഷ്ണൻ മാസ്റ്ററെ പാർട്ടി ആദരിച്ചു. വിശ്രമജീവിതം നയിക്കുന്ന രാമനാട്ടുകര അഴിഞ്ഞിലത്തെ മകളുടെ വസതിയിലെത്തിയാണ് സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചത്.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് കൃഷ്ണൻ മാസ്റ്റർക്ക് മെമന്റോയും പൊന്നാടയും നൽകി. 1964-ലെ പാർട്ടി ഭിന്നിപ്പിന് ശേഷം പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.
1965 മുതൽ 1972 വരെ സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗമായും, കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന് കീഴിൽ പി.ടി. ഭാസ്കരപ്പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തിലൂടെയാണ് അദ്ദേഹം തന്റെ 35 വർഷം നീണ്ട അധ്യാപക ജീവിതം ആരംഭിച്ചത്. വട്ടോളി ഗവ. യു.പി സ്കൂളിലെ അധ്യാപകനായിരുന്നു.മികച്ച വായനക്കാരനും സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.


ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ. നാസർ, ഇ.സി. സതീശൻ, രാജേഷ് നെല്ലിക്കോട് (ബേപ്പൂർ മണ്ഡലം അസി. സെക്രട്ടറി), പി.എം. വാസുദേവൻ, ഹഫ്സൽ പി.കെ, വി.വി. പ്രഭാകരൻ (കുന്നുമ്മൽ ലോക്കൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.പി. നാണു, എ. സന്തോഷ്, സി. നാരായണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
CPI leader P. Krishnan honored the master


































.png)






