തൊട്ടില്‍പ്പാലം: (https://kuttiadi.truevisionnews.com/) കുറ്റ്യാടി ചുരം കേന്ദ്രീകരിച്ച് വ്യാജ നമ്പര്‍ പ്ലേവം നമ്പര്‍ മാഞ്ഞതുമായ വാഹ നങ്ങളുടെ സാന്നിധ്യം കൂടുന്നതായി പരാതി. ബൈക്കുകളും കാറു കളുമാണ് ഈ രീതിയില്‍ ചുരം കേന്ദ്രീകരിച്ച് വിലസുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചില ബൈക്കുകളുടെ രണ്ടുഭാഗത്തെ നമ്പര്‍പ്ലേറ്റും കറുത്ത സ്റ്റികര്‍പതിച്ചനിലയില്‍ കാണാറുണ്ട്.
ഇത്തരത്തിലുള്ള ബൈക്കുകളുടെ അജാസപ്രകടനങ്ങളും ചുരം റോഡില്‍ നടക്കുന്നുണ്ട്. ബൈക്കിന്റെ പിന്നിലിരിക്കു അയാള്‍ സ്റ്റാന്‍ഡ് ചവിട്ടിത്താഴ്ത്തി റോഡിലുരസി തീപറത്തിച്ചു കൊണ്ടുള്ള യാത്രകള്‍പോലും ചുരത്തിലെ നിത്യകാഴ്ചയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
അതു പോലെത്തന്നെ കാറിന്റെ നമ്പര്‍ ചുരണ്ടി വ്യക്തമല്ലാത്തരീതിയിലാക്കിയുള്ള യാത്രയുമുണ്ട്. നമ്പറില്‍ എട്ടാണോ മൂന്നാണോ എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ പറ്റാത്തതിനാല്‍ പോലിസിന്റെ പിഴ ചെല്ലുന്നത് യഥാര്‍ഥ ഉടമയ്ക്കുമല്ല.
രാത്രിയിലാണ് കൂടുതലായും തൊട്ടില്‍പ്പാലം, കുറ്റ്യാടി ചുരം, കുറ്റ്യാടി അങ്ങാടി എന്നിവിടങ്ങ്‌ളില്‍ ഇത്തരം വണ്ടികള്‍ പ്രത്യക്ഷപ്പെടുന്നത്. മയക്കുമരുന്നുമാഫിയാ സംഘങ്ങളാണ് ഇത്തരത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുവെച്ച് വണ്ടിയോടിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. 3 കാറിന്റെ ബോണറ്റില്‍ കയറിയിരുന്നും മറ്റുമുള്ള യാത്രകളും പതിവാണ്.
Fake number plate vehicles are increasing, drug mafia is evading the police















































