കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ക്ലീന്‍ കുണ്ടുതോട് ജനകീസംഘാടക സമതി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മരുതോങ്കര സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്‍ നേതൃത്വത്തില്‍ കണ്ടുതോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ പരിസരം മുഴുവന്‍ ശുചീകരിച്ചു.
കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് അംഗം റോസക്കുട്ടി മുട്ടത്തു കുന്നേല്‍, സോജന്‍ ആലക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു ക്ലീന്‍ കുണ്ടുതോട് ജനകീയ സംഘാടക സമിതി എം.കെ. ബാബു അധ്യക്ഷനായി ഇ.ടക ബാബു കെ സുരേഷ് കുമാര്‍, മൊയ്തു പൈക്കാടന്‍, വത്സന്‍ തൈവളപ്പില്‍, ബിജോയ് പി. മാത്യു പി.കെ. അമ്മദ്, സാബിറ സലിം, സി.എം. ശ്രീജേഷ്, മഠത്തില്‍ പത്മനാ ഭന്‍, യു.വി. ചന്ദ്രന്‍, സി.കെ. അഹമ്മദ്, യു.വി. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലിന്‍ കുണ്ടുതോട് ജനകിയ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍നിന്ന് തൊട്ടില്‍പ്പാലം മുതല്‍ കൂണ്ടു തോടുവരെയുള്ള ആറു കിലോമീറ്റര്‍ റോഡിന് ഇരുവശവും പപ്പായ, റമ്പൂട്ടാന്‍ ഉള്‍പ്പെടുന്ന ഫലവൃക്ഷത്തൈകളും കറിവേപ്പില ചെണ്ടുമല്ലി ജമന്തി, മുല്ല ഉള്‍പ്പെടെ നട്ട് സംരക്ഷിക്കുക, പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കുക എന്നിവയും പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ടെന്നും ക്ലീന്‍ കുണ്ടുതോട് ഭാരവാഹികള്‍ പറഞ്ഞു
Thottilpalam-Kunduthode bridge cleaned as part of beautification

















































