കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ 15 അംഗങ്ങൾക്കും വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുസ്തകം സമ്മാനിച്ചാണ് 15 മെമ്പർമാരേയും സ്വീകരിച്ചത്.
താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് റീന സുരേഷ്, വി.ഇ.ചന്ദ്രൻ, സി.പിശശി, ആർ.കെ.റിൻസി മുതലായവരും ജനപ്രതിനിധികളും പ്രസംഗിച്ചു.
Vattoli National Library presents books to public representatives















































