കുറ്റ്യാടി:(https://kuttiadi.truevisionnews.com/) സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയില്‍ വരവേല്‍പ് നൽകി.
കണ്ണൂരിലെ സ്വീകരണ കേന്ദ്ര ത്തിലേക്കുള്ള യാത്രാമധ്യേയാണു കുറ്റ്യാടി ടൗണില്‍ എസ്‌കെ എസ്എസ്എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്. നേതാക്കളെ ജംഇയ്യത്തുല്‍ മു അല്ലിമീന്‍, സമസ്ത കോഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു.
കുറ്റ്യാടി മുസ്ലിം യത്തീംഖാന ദര്‍സ്, അറബിക് കോളേജ് വിദ്യാര്‍ഥികളും പങ്കെടുത്തു കുറ്റ്യാടി റേഞ്ച് ഭാരവാഹികളായ ഫൈസല്‍ ഫൈസി, ഷരീഫ് റഹ്‌മാനി, കോഓര്‍ഡി നേഷന്‍ സെക്രട്ടറി വി.കെ.റിയാ സ്, ട്രഷറര്‍ കെ.പി.ഷൗക്കത്തലി, എസ്‌കെഎസ്എസ്എഫ് ഭാരവാഹികളായ അജ്മല്‍ അശ്അരി, ഹാഫിസ് മുഹമ്മദ്, റയീസ് പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Samastha Sandesh Yatra received a warm welcome in Kuttiadi
















































