ഷബ്‌ന ടീച്ചർ സ്മാരക ബാലചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഷബ്‌ന ടീച്ചർ സ്മാരക ബാലചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
Dec 31, 2025 01:09 PM | By Kezia Baby

കക്കട്ടില്‍:(https://kuttiadi.truevisionnews.com/)  നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ഷബ്‌ന ടീച്ചര്‍ സ്മാരക അഞ്ചാമത് ബാലചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള നൂറ്റിയറുപതോ ളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ് കുറ്റ്യാടിയിലെ സൂര്യദേവ് എ.കെ. ഒന്നാംസ്ഥാനം നേടി. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ മിന്‍ഹ മെഹറിന്‍, കണ്ണൂര്‍ പാനൂര്‍ പി ആര്‍എംഎച്ച്എസ്എസിലെ സി.പി. തന്മയദേവ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. യുപി വിഭാഗത്തില്‍ എടച്ചേരി നരിക്കുന്ന് യുപി സ്‌കൂളിലെ അന്‍സിയ വൈ.ആര്‍. ഒന്നും സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയിലെ സൂര്യദേവ് പി. രണ്ടും ചങ്ങരംകുളം യുപിയിലെ ദേവരാഗ് എ.ആര്‍. മൂന്നും സ്ഥാനങ്ങള്‍ നേടി.

എല്‍പി വിഭാഗത്തില്‍ ഷാല്‍വിന്‍ കൃഷ്ണ (ഗവ. യുപി കുണ്ടുതോട്) ഒന്നാം സ്ഥാനവും ഷാന്‍വി എസ്. ബോസ് (എന്‍എ ച്ച്എസ് വട്ടോളി) രണ്ടാംസ്ഥാനവും നേടി. ജനനി എ.വി. ജിവി എല്‍പി പുറമേരി), അനയ് സൂര്യ (സിസിസിയുപി നാദാപുരം) എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു.

വിജയികള്‍ക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി. ശ്രീധരന്‍ സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു. കെ. ഹീറ അധ്യക്ഷയായി.


Children's drawing competition winners announced

Next TV

Related Stories
ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

Dec 30, 2025 02:41 PM

ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു...

Read More >>
ജനപ്രതിനിധികൾക്ക് സ്വീകരണം; ജനപ്രതിനിധികളെ പുസ്തകം നൽകി ആദരിച്ച് വട്ടോളി ദേശീയ ഗ്രന്ഥശാല

Dec 30, 2025 11:48 AM

ജനപ്രതിനിധികൾക്ക് സ്വീകരണം; ജനപ്രതിനിധികളെ പുസ്തകം നൽകി ആദരിച്ച് വട്ടോളി ദേശീയ ഗ്രന്ഥശാല

ജനപ്രതിനിധികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് വട്ടോളി ദേശീയ...

Read More >>
കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ നടത്തി

Dec 29, 2025 09:27 PM

കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ നടത്തി

കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ...

Read More >>
Top Stories










News Roundup