വേളം:(https://kuttiadi.truevisionnews.com/) സിപിഐ എം ചേരാപുരം ലോക്കൽ കമ്മിറ്റി പള്ളിയത്ത് ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വേളം പഞ്ചായത്തിലെ പള്ളിയത്ത് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു മാഫിയ - ലീഗ് കുട്ടുകെട്ടിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ എം ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്.
കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.കാളങ്കി മുഹമ്മദ് അധ്യക്ഷനായി. കഴിഞ്ഞ ദിവസം പള്ളിയത്ത് നിന്ന് നാട്ടുകാർ പിടികൂടിയ കോടികൾ വിലമതിക്കുന്ന എംഡിഎംഎ മുൻ പഞ്ചായത്ത് അംഗമായ ലിഗ് നേതാവിന്റെ നേതൃത്വത്തിൽ ലഹരിമരുന്ന് മാഫിയക്ക് തിരിച്ചേൽപ്പിച്ചിരുന്നു.ലക്ഷങ്ങളുടെ ഇടപാടാണ് ഇതിൻ്റെ പിന്നിൽ നടന്നതെന്നും ലോക്കൽ കമ്മിറ്റി പറഞ്ഞു. ടി വി മനോജൻ, കെ സുരേഷ്, അഞ്ജു ശ്രീധർ, ബീന കോട്ടേമ്മൽ തുടങ്ങിയവർ സംസാരിച്ചു.
CPI(M) Cherapuram Local Committee organized a vigil at palliyath









































