വേളം:(https://kuttiadi.truevisionnews.com/) കലയും സാഹിത്യവുമില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ലെന്നും സാഹിത്യത്തിനും കലയ്ക്കും അപചയം സംഭവിക്കുമ്പോള്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കവിയും ചിത്രകാരനുമായ ഡോ.സോമന്‍ കടലൂര്‍ പറഞ്ഞു.
പി.രാധാകൃഷ്ണന്റെ രണ്ടാമത്തെ കവിതാ പുസ്തകം 'മേല്‍ വിലാസമില്ലാത്ത കവിതകളു'ടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.കെ.സുരേഷ് പുസ്തകം ഏറ്റുവാങ്ങി. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. കുനിയില്‍ സത്യന്‍ അധ്യക്ഷത വഹിച്ചു.ശ്രുതി എം.വി ,കെ.കെ.ഷൈനി, എന്‍.കെ കാളിയത്ത്, പി പി ദിനേശന്‍, ഒ.ഹരിദാസ്, കെ.ടിചന്ദ്രന്‍ ,കെ.കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു
P. Radhakrishnan's second poetry book 'Poetry Without Addresses' released















































