Dec 27, 2025 07:51 PM

കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ടി.ചന്ദ്രനെയും വൈസ് പ്രസിഡന്റായി സിപിഐയിലെ റീന സുരേഷിനെയും തെരഞ്ഞെടുത്തു.

15 അംഗ ഭരണസമിതിയിൽ ഇരുവർക്കും ഒമ്പത് വീതം വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിലെ എലിയാറ ആനന്ദനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മുസ്ലിം ലീഗിലെ ഷറഫുന്നിസയും ആറു വീതം വോട്ടുകളാണ് നേടിയത്.

പ്രസിഡന്റായ കെ.ടി.ചന്ദ്രൻ പാതിരിപ്പറ്റ ഈസ്റ്റ് വാർഡിനെയും വൈസ് പ്രസിഡന്റായ റീന സുരേഷ് കക്കട്ടിൽ നോർത്ത് വാർഡിനെയുമാണ് പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിനിധീകരിക്കുന്നത്.

Kunnummal Grama Panchayat will now be led by K.T. Chandran, Reena Suresh will be the vice president

Next TV

Top Stories