കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കുറ്റ്യാടി ചുരം റോഡിൽ ചുരം ഇറങ്ങിവന്ന രണ്ടു കാറുകൾ ഒരേസമയത്ത് ബ്രേക്ക് ഡൗൺ ആയി അപകടം.
പടിഞ്ഞാറത്തറയിൽ നിന്ന് വന്ന ഒരു കാർ ചുരം ഇറങ്ങികഴിഞ്ഞ് ചാത്തൻകോട്ടുനട ഇറക്കം ഇറങ്ങിവരവേ ബ്രേക്ക് നഷ്ടപ്പെട്ട് പട്ട്യാട്ട് പാലത്തിനടുത്തുവെച്ച് കലുങ്കിന്റെ കൈവരിയിൽ ഇടിച്ച് സംരക്ഷണ ഭിത്തിയിലേക്ക് കയറി നിൽക്കുകയായിരുന്നു.
തൊട്ടുപിന്നാലെ കൽപ്പറ്റയിൽ നിന്നും വന്ന മറ്റൊരു കാർ ചാത്തൻകോട് നട ഇറക്കത്തിൽ വച്ച് ബ്രേക്ക് ഡൗൺ ആയി നിയന്ത്രണം നഷ്ടപ്പെട്ട് പട്ട്യാട്ട് റോഡരികിൽ കയ്യാലയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്ക്.
Two cars break down at the same time in Kuttiadi, accident








































