കുറ്റ്യാടി: (https://kuttiadi.truevisionnews.com/)സമഗ്ര ശിക്ഷ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വീട്ടില്‍ സഹപാഠികള്‍ ഒത്തു ചേര്‍ന്ന് ആടിയും പാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും സന്തോഷം പങ്കിടുന്ന പരിപാടിയാണ് ചങ്ങാതിക്കൂട്ടം.
ജി.എല്‍പി കൂടലിലെയും അയല്‍ക്കൂട്ടത്തിലെയും ചങ്ങാതിക്കൂട്ടങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ക്രിസ്മസ് പപ്പയുടെ സാന്നിധ്യത്തില്‍ പാട്ടുകള്‍ അവതരിപ്പിച്ചു. കുന്നുമ്മല്‍ ബി.പി.സി എം.ടി പവിത്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമേശന്‍ മണലില്‍ ഉദ്ഘാടനം ചെയ്തു. ഗായകരായ നവാസ് കുണ്ടുതോടും ജസ്‌ന നവാസും മുഖ്യാതിഥികളായി. സനൂപ് സി.എന്‍, സുനില്‍കുമാര്‍, ബിന്ദു ടി, സുവിത കെ. ഷൈബി ടി.ഐ, സുധ സന്‍ജീവ്, നൈസാം എ.ടി.കെ എന്നിവര്‍ സംസാരിച്ചു.


BRC 'Friends Group'

















































