കുറ്റ്യാടി : (https://kuttiadi.truevisionnews.com/)ദേശീയ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായ അനുദേവിന് ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയുടെ അനുമോദനം.ബാങ്ക് പ്രസിഡൻ്റ് രവീഷ് വളയത്തിൻ്റെ നേതൃത്വത്തിൽ സഹകാരികൾ അനുദേവിൻ്റെ വീട്ടിലെത്തി ഉപഹാരം നൽകി.
സെക്രട്ടറി അനൂപ് , ഡയരക്ടർമാരായ സുനിൽ ചാത്തോത്ത്, എം.ടി ദേവി എന്നിവർ പങ്കെടുത്തു.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകൾ നേടി നാടിന്റെ അഭിമാനമായി മാറിയ അനുദേവ് വെള്ളിയോട്ടുപൊയിൽ നെരോത്ത് ചന്ദ്രൻ്റെയും ബേബിയുടെയും മകനാണ്.
ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്നും "മോണോ ആക്ടിൽ "സംസ്ഥാന സർഗ്ഗോത്സവത്തിലെക്ക് തെരഞ്ഞെടുത്ത ആദിത്യ രഞ്ജിത്തിനെയും അനുമോദിച്ചു.
ഉത്തരേന്ത്യ യിലെ കൊടും തണുപ്പിനെയും ശീത കാറ്റിനെയും വക വെക്കാതെയാണ് ഈ മിടുക്കൻ ദേശീയ മീറ്റിൽ കേരളത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയത്.
Gold medalist awarded















































