ഷാഫി 'ഷോ'; കോൺഗ്രസ് നേതാക്കൾ തമ്മിൽ പോര്, കുറ്റ്യാടിയിൽ വി.ഡി. സതീശന്റെ ജാഥാ വേദിയിൽ സംഘർഷം

ഷാഫി 'ഷോ'; കോൺഗ്രസ് നേതാക്കൾ തമ്മിൽ പോര്, കുറ്റ്യാടിയിൽ വി.ഡി. സതീശന്റെ ജാഥാ വേദിയിൽ സംഘർഷം
Feb 11, 2026 04:10 PM | By Krishnapriya S R

കുറ്റ്യാടി: [kuttiadi.truevisionnews.com] പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി അക്ഷരാർത്ഥത്തിൽ ഗുസ്തി വേദിയായി മാറി.

പരിപാടിക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ ഉന്തും തള്ളും പ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സ്വാഗത പ്രസംഗം നടത്തിയ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ പ്രസംഗത്തിനായി ക്ഷണിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സതീശനെ മൈക്കിന് മുന്നിലേക്ക് ക്ഷണിച്ചയുടൻ വടകര എംപി ഷാഫി പറമ്പിൽ ക്ഷുഭിതനായി എഴുന്നേൽക്കുകയും സ്വാഗത പ്രസംഗികനെ പിന്നിലേക്ക് ബലമായി തള്ളിമാറ്റുകയുമായിരുന്നു.

ഷാഫി പറമ്പിൽ നേതാവിനെ തള്ളിനീക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു.

അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു.

Content Highlight: Clashes at V.D. Satheesan's rally venue

Next TV

Related Stories
കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

Jul 4, 2026 01:10 PM

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി...

Read More >>
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup

Entertainment News