കായക്കൊടി: (https://kuttiadi.truevisionnews.com/) കടത്തനാടൻ കളരിപ്പയറ്റ് മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ, കായക്കൊടിയിലെ പ്രമുഖ കളരി ആചാര്യൻ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കായക്കൊടിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
കളരിപ്പയറ്റ് ലോകത്ത് 'ചെറിയ മനുഷ്യൻ' എന്നറിയപ്പെട്ടിരുന്ന ഗുരുക്കൾ, തന്റെ അഭ്യാസ വൈദഗ്ധ്യം കൊണ്ട് വലിയ ശിഷ്യസമ്പത്ത് നേടിയിട്ടുണ്ട്. കളരിപ്പയറ്റിന്റെ തനത് രൂപം നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിയോടെ കായക്കൊടിയിലെ വസതിയിൽ വെച്ച് നടക്കും.
Othenan Kurikkal, the leader of the Muras, passed away.









































