Featured

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നുമ്മലിൽ റോഡ് ഷോ നടത്തി യുഡിഎഫ്

News |
Dec 9, 2025 11:21 AM

കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. 15 സ്ഥാനാർഥികളും റോഡ് ഷോയിൽ പങ്കെടുത്തു. മൊകേരിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കക്കട്ട് ടൗണിൽ സമാപിച്ചു.

സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എൻ. സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു. സി.വി അഷറഫ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, യുഡിഎഫ് നേതാക്കളായ വി.എം. ചന്ദ്രൻ പ്രമോദ് കക്കട്ടിൽ, പി.പി.അശോകൻ, എടത്തിൽ ദാമോദരൻ, വി.വി.വിനോദൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളായ എലിയാറ

എം.ടി.രവീന്ദ്രൻ, സി.കെ.അബു, എൻ.കെ.നസീർ, എ.വി.നാസറുദ്ദിൻ, എൻ.പി.ജിതേഷ്, പി.ടി.കെ.രാധ, മുരളി കുളങ്ങരത്ത്, ഇ.കെ.സതി, രമ്യ ജുബേഷ്, നസീമ ഫൈസൽ, ഗീതാ രാമകൃഷണൻ, ആവിഷ്‌ണ ചട്ടിപ്പറമ്പത്ത്, ഷറഫുന്നിസ, രജിന സുനിൽ, ബ്ലോക്ക് സ്ഥാനാർഥികളായ വനജ ഒതയോത്ത്, അരുൺ മുയ്യോട്ട്, ബീന കുളങ്ങരത്ത് എന്നിവർ അണിനിരന്നു.


UDF holds road show in Kunnummal as part of election campaign

Next TV

Top Stories