കുന്നുമ്മല്‍ :(https://kuttiadi.truevisionnews.com/) കുന്നുമ്മല്‍ പഞ്ചായത്ത് കുന്നുമ്മല്‍ മേഖല ഐക്യജനാതിപത്യ മുന്നണി തിരഞ്ഞെടുപ്പ് റാലി എ ഐ സി സി മെമ്പര്‍ ഡോ :ഹരിപ്രിയ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനക്ഷേമ ഭരണത്തിനും അഴിമതി രഹിത സംവിധാനങ്ങള്‍ക്കും യു ഡി എഫ് സാരഥികള്‍ വിജയിക്കേണ്ടതുണ്ടെന്ന് ഹരിപ്രിയ പ്രസ്താവിച്ചു.
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് 11ാം വാര്‍ഡ് സ്ഥാനാര്‍ഥി ഷറഫുന്നിസ ടീച്ചര്‍, 12ാം വാര്‍ഡ് സ്ഥാനാര്‍ഥി എ വി നാസറുദ്ധീന്‍, 13ാം വാര്‍ഡ് സ്ഥാനാര്‍ഥി അവിഷ്ണ കുന്നുമ്മല്‍ ബ്ലോക്ക് നരിപ്പറ്റ ഡിവിഷന്‍ സ്ഥാനാര്‍ഥി ബീന കുളങ്ങരത്ത് എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണര്‍ത്ഥം റോഡ് ഷോ കുന്നുമ്മല്‍, കക്കട്ടില്‍ വഴി കുളങ്ങരത്ത് സമാപിച്ചു.
സമാപന സമ്മേളനത്തില്‍ എം എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷാദ് കാക്കുനി,കുന്നുമ്മല്‍ പഞ്ചായത്ത് യു ഡി എഫ് നേതാക്കളായ വിനോദന്‍ മാസ്റ്റര്‍ വി വി, പി സി അന്ദ്രു,സാദത്ത് ചേണി കണ്ടി, പി അശോകന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍ കെ കെ, കുനിയില്‍ മുഹമ്മദ്, ആഷിക്ക് പി കെ, അബ്ദുല്‍ഗഫൂര്‍ എം കെ, സാബിര്‍ കെ കെ, നസീറ കെ.പി, ആസ്യ കുന്നത്ത് , ഷഹല കുളങ്ങരത്ത് എന്നിവര്‍ പ്രസംഗിച്ചു.
United Democratic Front organizes election rally















































