കുറ്റ്യാടി: (https://kuttiadi.truevisionnews.com/) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ മരുതോങ്കര പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൈക്കോട്ടുമ്മല്‍ വേണുവിനോടൊപ്പം വോട്ട് പ്രചാരണത്തിനിറങ്ങിയവരെ കണ്ട് നാട്ടുകാര്‍ക്ക് കൗതുകമായി. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും ഹാജിയും സിനിമ നടനുമെല്ലാമാണ് വോട്ട് തേടാനെത്തിയത്.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് വേണു. വിവിധ കലാകാരന്മാരും വേണുവിനൊപ്പം വോട്ട് തേടാനെത്തിയിരുന്നു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വേണുവെന്നും അതുകൊണ്ടാണ് ആദ്ദേഹത്തിനായി വോട്ട് തേടി രംഗത്തിറങ്ങിയതെന്നും കലാകാരന്മാര്‍ പറഞ്ഞു.
Maveli and Santa Claus team up to seek votes















































