വട്ടോളി:(https://kuttiadi.truevisionnews.com/) കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലത്ത് പ്രേമന്റെ പ്രചാരണോത്തോടനുബന്ധിച്ച് കലാ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം നടത്തി.
പി.നാരായണന്‍ അധ്യക്ഷനായ ചടങ്ങ് സാഹിത്യകാരന്‍ സജീവന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. എ.പി വിനോദന്‍, ശ്രീജിത്ത് കൈവേലി, വിനീഷ് പലയാട്, ഇസ്മയില്‍ നാദപുരം, ഡോ. ലിനീഷ്, ഡോ. ഫാത്തിമ വര്‍ദ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനസദസ് നടന്നു. ഇസ്മയില്‍ നാദാപുരം, ഷാജി നീലിയോട്ട്, സാന്‍വിയ സുരേഷ്, ശ്രാവണ്‍ സംഗീത്, ഡോക്ടര്‍ ഫാത്തിമ വര്‍ദ എന്നിവര്‍ പങ്കെടുത്തു.
A gathering of art, literature and cultural activists was held in Vattoli, Kunnummal Grama Panchayat















































