തൊട്ടില്‍പ്പാലം: (https://kuttiadi.truevisionnews.com/) പിണറായിയുടെ ധാര്‍ഷ്യത്തിന് ബാലറ്റിലൂടെ മറുപടി പറയാന്‍ ജനം കാത്തിരിക്കുകയാണെന്നും ഈ വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ യു ഡിഎഫ് മികച്ച വിജയം നേടുമെന്നും മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.എം. ഷാജി. യുഡിഎഫ് തൊട്ടില്‍പ്പാലത്ത് സംഘടിപ്പിച്ച കാവിലുംപാറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.സി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. നാദാപുരം നിയോജകമണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് വി.പി. കു ഞ്ഞബ്ദുല്ല, കണ്‍വീനര്‍ കെ.പി. ശംസീര്‍, ജില്ലാ മുസ്ലിംലീഗ് സെ ക്രട്ടറി സി.പി.എ. അസീസ്, മണ്ഡ ലം മുസ്ലിംലീഗ് പ്രസിഡന്റ് മുഹ മ്മദ് ബംഗ്ലത്ത്, കെ.പി. രാജന്‍, വി. സൂപ്പി, സി.എച്ച്. സൈതല വി. വി.പി സുരേഷ്, കെ.പി.സി. മൊയു എന്നിവര്‍ സംസാരിച്ചു.
People will answer Pinarayi's arrogance through ballots. K.M. Shaji
















































