കക്കട്ടില്‍ :(https://kuttiadi.truevisionnews.com/) തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴ് ഗ്രാമപ്പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. 174 ബൂത്താണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളത്. ശനിയാഴ്ച രാവിലെമുതല്‍ ആരംഭിച്ച ക്രമീകരണം രാത്രിയോടെയാണ് പൂര്‍ത്തിയായത്.
സ്ഥാനാര്‍ഥികളുടെയും ചീഫ് ഇലക്ഷന്‍ ഏജ ന്റുമാരുടെയും സാന്നിധ്യത്തില്‍ നടന്ന ക്രമീകരണത്തിന് ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ക്കു പുറമേ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, കുന്നുമ്മല്‍, നരിപ്പറ്റ, കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, വേളം ഗ്രാമ പ്പഞ്ചായത്തുകളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ്‌റ് ആര്‍ഒമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
The preparation of ballot papers has been completed.









































