കുറ്റ്യാടി: ( https://kuttiadi.truevisionnews.com/) വ്യാജ രേഖ വഴി അനര്‍ഹര്‍ തൊഴില്‍ തട്ടിയെടുക്കുന്നതായി കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കെ ഫ് ബി പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങുകയാണ് സംഘടന.
സമരത്തിന്റെ ഭാഗമായി സിറ്റിസണ്‍സണ്‍സ് ഫോറം പീസ് ആന്‍ഡ് ജസ്റ്റിസും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും കെ ഫ് ബി ചേര്‍ന്ന് 22ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്കും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. അഴിമതിയിലൂടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നേടിയ പലരും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കി.
യഥാര്‍ത്ഥ ഭിന്നശേഷിക്കാര്‍ തൊഴില്‍ ലഭിക്കാതെ നിരാശരായി കഴിയുമ്പോഴാണ് തട്ടിപ്പുകാര്‍ അര്‍ഹതയില്ലാത്ത ജോലി കരസ്ഥമാക്കുന്നത്. ഇതിനെതിരെ സംസ്ഥാന തലത്തില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.എഫ്ബി സംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ സി.ഹബീബ്, ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും.
KFB fake document for differently abled people









































