കുറ്റ്യാടി: ( https://kuttiadi.truevisionnews.com/) തൊട്ടിൽപ്പാലത്ത് നാളികേര കർഷകർക്കായി പുതിയ നിർമ്മാണം. ഓടൻകാടുമ്മൽ ക്ലാസിക് കെയർ ഇന്ത്യ സ്ഥാപനമാണ് ആരംഭം കുറിച്ചിരിക്കുന്നത്. കാർഷിക, വ്യവസായിക മേഖലയ്ക്ക് ആവശ്യമായ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
തേങ്ങയുടെ തോണ്ടിൽ നിന്ന് തയ്യാറാക്കുന്ന ചെറിയ ക്യൂബ് രൂപത്തിലുള്ള കഷ്ണങ്ങളായ കൊയർ ചിപ്സിന്റെ ഉത്പാദനവും ഇവിടെ നടക്കുന്നുണ്ട്. ഓർക്കിഡ്, ആന്തൂറിയം, ഇൻഡോർ പ്ലാറ്റുകൾക്കായി ഏറ്റവും അനുയോജ്യമാണ് കൊയർ ചിപ്സ്. മരുതോങ്കര മുണ്ടക്കുറ്റിയിലെ യുവസംരംഭകനായ കുനിയിൽ ദിനേശനാണ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പ്രസിസന്റ് കെ. ശ്രീധരൻ അധ്യക്ഷനായി. യുവ സംരംഭകൻ കുനിയിൽ രജീഷ്, കെ.ഒ ദിനേശൻ, വി.കെ സുരേന്ദ്രൻ, കെ.സി കൃഷ്ണൻ, കെ.ടി മുരളി, ഇ.കെ മുരളി, കെ.മോളി, ചെക്കൂറ ബാബു, പി.വിലാസ്, എൻ.കെ പദ്മനാഭൻ, കെ.പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Nali Keram Farmers Industrial Area
















































