വേളം : (https://kuttiadi.truevisionnews.com/) വേളത്തെ കുട്ടികളുടെ പാർക്കിൽ വെച്ച് വിതരണം ചെയ്ത ഭക്ഷണത്തിന് രുചി വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പിന് പരാതി നൽകി. ചൊവ്വാഴ്ച പാർക്കിൽ എത്തിയ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള കുട്ടികൾക്ക് നൽകിയ ബിരിയാണിയിലെ ഇറച്ചി പഴകിയതാണെന്നാണ് പ്രധാന ആക്ഷേപം.
ഭക്ഷണത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, പോലീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷ്യ സുരക്ഷാ വിഭാഗം വിദഗ്ധ പരിശോധനകൾക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലങ്ങൾ വന്ന ശേഷം തുടർനടപടികൾ സീകരിക്കും . എന്ന അതികൃതർ അറിയിച്ചു
Stale food Food Safety Department















































