കുറ്റ്യാടി: (https://kuttiadi.truevisionnews.com/) അധ്യാപികയും സാഹിത്യകാരിയുമായ ചന്ദ്രി സൗപർണികയുടെ കവിതാസമാഹാരം 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്തു. പ്രശസ്ത ഗാനരചയിതാവായ രമേശ് കാവിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) കുന്നുമ്മൽ മേഖലാ കമ്മിറ്റി.കെ.വി. രഗിൽ.അധ്യക്ഷ പദവി അലകരിച്ചു. പുസ്തകം കുന്നുമ്മൽ മേഖല സെക്രട്ടറി പി.പി. സജിത്ത് കുമാർ ഏറ്റുവാങ്ങി
എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകത്തെക്കുറിച്ചു സംസാരിച്ചു. കുന്നുമ്മൽ പഞ്ചായത്ത് അംഗം സി.പി. സജിത, പി. വിനോദൻ, ശശിധരൻ മുല്ലേരി, സി.കെ. വത്സരാജൻ, കെ.പി. പ്രജീഷ്, ഇ.എം. സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് യു.കെ. അതുൽ കൃഷ്ണ സ്വാഗതം ആശംസിച്ചു.
Literature 'Kadalazham' book launch














































