കുറ്റ്യാടി: (https://kuttiadi.truevisionnews.com/ ) പിണറായി സർക്കാർ സർവീസ് പെൻഷൻകാരോട് നീതി കാണിക്കുന്നില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുകയാണെന്നും വിദ്യ പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് സ്ഥിതി ഇതായിരുന്നില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കൃത്യ സമയത്ത് നൽകിയിരുന്നു. കെ.എസ്.എസ്.പി.എ. കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടന വേദിയിലാണ് പ്രസ്താവന ഉന്നയിച്ചത്
സംസ്ഥാന സർക്കാർ എല്ലാ മേഖലകളിലും പൂർണ പരാജയമാണെന്ന് വിദ്യാ ബാലകൃഷ്ണൻ വിമർശിച്ചു. "കൈക്ക് അസുഖം വന്നാൽ കാൽ വെട്ടുന്ന" സമീപനമാണ് സർക്കാരിന്റേതെന്നും വിദ്യ കൂട്ടിച്ചേർത്തു. സമ്മേളന പരുപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.
വി.വി. വിനോദൻ പതാക ഉയർത്തി.വി.കെ. സോമസുന്ദരം വരവ്-ചെലവ് കണക്ക് അവതരണം നടത്തിപ്രമോദ് കക്കട്ടിൽ, പി.കെ. സുരേഷ്, പി. സർവോത്തമൻ, എൻ. സർവോത്തമൻ, എ.സി. അബ്ദുൽ മജീദ്, ആരു ടീച്ചർ, എം.സി. സതീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ സുഹൃദ് സംഗമത്തിൽ ഷീല പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ. വാസന്തി മുഖ്യപ്രഭാഷണം നടത്തി. തായന ബാലാമണി, ടി. ജൂബേഷ്, ജി.കെ. വരുൺ, ബി. സത്യനാഥൻ, വി.പി. കമാരൻ, സി.എം. സതീശൻ, കെ.പി. മോഹൻദാസ്, ടി. അശോകൻ, ഒ.എം. രാജൻ, കെ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ശക്തിപ്രകടനം നടത്തി.
KSSPA UDF Pension











































