മലപ്പുറം: ( www.truevisionnews.com ) കോഴിക്കോട്ടെ നിയമവിദ്യാർത്ഥിയും സിപിഐഎമ്മിൻ്റെ സൈബർ പോരാളിയുമായ അബു അരീക്കോടിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ അബുവിനെ പിന്നീട് കണ്ടത് തൂങ്ങിയ നിലയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന.
രണ്ടാം ശനിയും ഞായറും അവധിയായതിനാല്‍ ഏതാനും സുഹൃത്തുക്കള്‍ നാട്ടില്‍ പോയിരുന്നു. ബാക്കിയുള്ള സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് അബു ഉറങ്ങാന്‍പോയി. ശനിയാഴ്ച രാവിലെ റോഡിലൂടെ പോയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയര്‍മാരാണ് ഒരാള്‍ ജനലില്‍ തൃങ്ങിനില്‍ക്കുന്നതുകണ്ട് വീട്ടിലുള്ള മറ്റു സുഹൃത്തുക്കളെ അറിയിച്ചത്.
കൈതപ്പൊയില്‍ മര്‍ക്കസ് ലോ കോളേജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാർത്ഥിയും അരീക്കോട് പൂങ്കുടി സ്വദേശിയുമായ അബു അരീക്കോടി(28)നെ കഴിഞ്ഞ ദിവസമാണ് വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് . അബു ഇവിടെ സുഹൃത്തുക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ സിപിഎമ്മിനുവേണ്ടി സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു. സൈബര്‍ലോകത്ത് വളരെ സജീവമായിരുന്ന അബുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല.


സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്‌തെങ്കിലും തുടര്‍ന്നുള്ള ചടങ്ങുകള്‍ സാമ്പത്തികപ്രതിസന്ധിമൂലം നടന്നില്ലെന്നാണു പറയുന്നത്.
പിതാവ്: അബ്ദുല്‍കരീം വഹബി. മാതാവ്: റുഖിയ്യ. ഭാര്യ: അമതുല്‍ ബാസിദ (പട്ടാമ്പി), സഹോദരങ്ങള്‍: ഉമറുല്‍ ഫാറൂഖ്, മുഹമ്മദ്, മുഹമ്മദ് നജീബ്, മുഹമ്മദ് മുജീബ്, റുഫൈദ, റാഷിദ, റാഫിദ, റഹീബ
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം ഇടത് രാഷ്ട്രീയ അനുഭാവിയും സമൂഹ്യ മാധ്യമരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബു അരീക്കോടിന്റെ ഓര്‍മയില്‍ പിവി അന്‍വര്‍ ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി.
ആത്മീയതയും ഇടത് സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കല്‍ പ്രിയപ്പെട്ടവനായിയെന്നും ഹൃദയത്തില്‍ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെന്നും അബുവിന്റെ വേര്‍പാടില്‍ പിവി അന്‍വര്‍ തന്റെ വിഷമം പങ്കുവച്ചത്. ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ത്ത് പോവുന്നെന്നും പിവി അന്‍വര്‍ കൂട്ടിചേര്‍ത്തു.
abuareekode death what happened financial obligations








































.jpg)







