കുറ്റ്യാടി:( kuttiadi.truevisionnews.com) തോറ്റംപാട്ടുകൾ നാടൻപാട്ടുകളായി കണക്കാക്കി മത്സര വേദികളിൽ അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ക്ഷേത്ര അനുഷ്ഠാന തെയ്യംകെട്ടിയാട്ടാ സംഘടനയുടെ കുറ്റ്യാടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു..
സുരേഷ് പൂക്കാട് അധ്യക്ഷനായി ചടങ്ങിൽ മുതിർന്ന കലാകാരനെ ആദരിക്കുകയും ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ ബാബു, കെ സി ദാസൻ, സത്യൻ വടയം വിജയൻ, ഷൈജിത്ത്, രാജൻ, അനീഷ് കുമാർ വനജ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
'Aruthe'; Misuse of Thotam songs should be stopped, says temple ritual Theyyamkettiyatta organization















































