കായക്കൊടി:(kuttiadi.truevisionnews.com) വലിയ പറമ്പത്ത് ചാത്തു (പാലോളി) സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും മഠത്തുംകുനി കുഞ്ഞമ്മത് ഹാജി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള വോളി ടീം കായക്കൊടി സംഘടിപ്പിക്കുന്ന പ്രൈസ് മണിടൂർണ്ണമെൻറിന് കായക്കൊടി ജ്വൽസ് ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ തുടക്കമായി.ഡോ :പി.കെ.ഷാജഹാൻ ഉദ്ഘാടനംചെയ്തു. എം. കെ.ശശി അദ്ധ്യക്ഷനായി. ടി.സൈനുദ്ദീൻ സ്വാഗതവും എം. കെ.മൊയ്തു നന്ദിയുംപറഞ്ഞു.
കെ. പി.ബിജു റഫീഖ്കൊടുവങ്ങൽ എന്നിവർപങ്കെടുത്തു. ആദ്യ മൽസരത്തിൽ സൈക്കാട് കുറ്റ്യാടി ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് വോളി ടീംസ്കണ്ണവത്തെ പരാജയപ്പെടുത്തി. രണ്ടാംമൽസരത്തിൽ വോളിലവേഴ്‌സ് വടകരയെ ഫിസിക്കൽഎജ്യുക്കേഷൻകോളേജ് കോഴിക്കോട് പരാജയപ്പെടുത്തി. ഇന്ന്ആദ്യമൽസരം ത്രീസ്റ്റാർചോയിമഠം ബ്രദേഴ്സ് വാണിമേലിനെയും രണ്ടാംമൽസരത്തിൽ ടീംകായക്കൊടി ഹൈടെക് ബിൽഡേർസ് ചെറുവാഞ്ചേരിയെയും നേരിടും.
Saikkad Kuttiadi's victory begins; Prize Money Tournament begins at Kayakodi Jewels Floodlit Ground