കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് മൊകേരിയിൽഭ്രാന്തൻ നായയുടെ ആക്രമണം. ഒരാൾക്ക് കടിയേറ്റു. മറ്റൊരാൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. രാവിലെ 7.50 തോടെയായിരുന്നു അക്രമം. വട്ടോളിയിലേക്ക് കടതുറക്കാനായി പോവുകയായിരുന്ന വ്യാപാരിക്ക് നേരെയായിരുന്നു ഭ്രാന്തൻ നായയുടെ ആക്രമണം. പെട്ടന്ന് ചാടിയേറ്റിയ ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് നേരെ പോയ നായ മറ്റൊരാളെ കടിക്കുകയായിരുന്നു. കടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ ശ്രദ്ധിക്കണമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്.
Mad dog attacks in Mokeri; one person bitten