കക്കട്ടില്‍: (kuttiadi.truevisionnews.com) മുസ്ലിം ലീഗ് നേതാവും അധ്യാപകനും ജനപ്രതിനിധിയുമായിരുന്ന പി. അഹമ്മദ് മാസ്റ്ററെ അദ്ദേഹത്തിന്റെ തട്ടകമായ കക്കട്ടിലിൽ പൗരാവലി അനുസ്മരിച്ചു. പൊതുരംഗത്തും സാമൂഹ്യ-സാംസ്കാരിക മേഖലയിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പര്‍ശിച്ച മേഖലകളില്‍ എല്ലാം നേതൃവൈഭവo കാഴ്ചവച്ച നേതാവായിരുന്നു. അഹങ്കാര ലേശമന്യേ സര്‍വ്വരെയും സമഭാവനയോടെ കണ്ടു എന്നത് അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ധ്വജ വാഹകന്‍, രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവം. ആത്മാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ ആള്‍ രൂപം. പാറക്കല്‍ വിശേഷിപ്പിച്ചു, പി.അമ്മദ് മാസ്റ്ററുടെ ജീവിതം ഇതിവൃത്തം ആക്കി നിര്‍മ്മിച്ച ഡെക്യുമെന്ററിയുടെ പ്രകാശനവും പാറക്കല്‍ അബ്ദുള്ള നിര്‍വ്വഹിച്ചു. സി.വി. അഷറഫ് അധ്യക്ഷത വഹിച്ചു. തികഞ്ഞ മനുഷ്യസ്‌നേഹിയും ദ്വന്ദ ഭാവങ്ങള്‍ ഇല്ലാതെ സമൂഹത്തെ നയിച്ച സമാധാന പ്രേമിയും ആയിരുന്നു അമ്മത് മാസ്റ്ററെന്ന് മുന്‍ എം.എല്‍.എ കെ.കെ. ലതിക അനുസ്മരിച്ചു.


കെ.പി. സി.സി. സെക്രട്ടറി വി.എം.ചന്ദ്രന്‍, സി.പി.ഐ.യിലെ രജീന്ദ്രന്‍ കപ്പള്ളി ,ആര്‍.ജെ.ഡി. നേതാവ് ആയാടത്തില്‍ രവീന്ദ്രന്‍, ബി.ജെ.പി. നേതാവ്- എം.പി. രാജന്‍, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി - പ്രമോദ് കക്കട്ടില്‍ , കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. അബ്ദുറഹ്‌മാന്‍, എ വി നാസറുദ്ദിന്‍, എം.പി. ഷാജഹാന്‍,അഹമ്മദ് പാതിരിപ്പറ്റ ,പി.പി. റഷീദ്, എം കെ അബ്ദുല്‍ ഗഫൂര്‍ എ.പി. കുഞ്ഞബ്ദുള്ള, എന്നിവര്‍ അനുസ്മരിച്ചു. പി അമ്മദ് മാസ്റ്റര്‍(1945- 2025) നിത്യഹരിത തീരം എന്ന 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന സുവനീര്‍ മുസ്സിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി പ്രഖ്യാപനം നിര്‍വഹിച്ചു. പി അമ്മത് മാസ്റ്റര്‍ എഡ്യൂ എന്‍ഡോന്‍വ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് അമ്മത് മാസ്റ്ററുടെ സ്മരണ നിലനിര്‍ത്തുന്ന പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. വമ്പിച്ച ജനാവലി പരിപാടിക്ക് എത്തിയത് നാടിനും നാട്ടുകാര്‍ക്കും അമ്മദ് മാസ്റ്റര്‍ക്കുളള ആദരസൂചകമായി. കുന്നുമ്മല്‍ പഞ്ചായത്ത് മുസ്ലീം കമ്മിറ്റിയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
P. Ahmed Master, who was active in the public sphere, was remembered in Kakattil.