കായക്കൊടി: (kuttiadi.truevisionnews.com) പാലോളി വലിയ പറമ്പത്ത് ചാത്തു സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും മoത്തുംകുനി കുഞ്ഞമ്മത് ഹാജി സ്‌മാരക റണ്ണേഴ്സ് അപ് ട്രോഫിക്കും വേണ്ടിയുള്ള പ്രൈസ്മണി ടൂർണ്ണമെൻ്റ് നാളെ തുടങ്ങും.
കായക്കൊടി ജ്വൽസ് ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രമുഖടീമുകൾ പങ്കെടുക്കും. രാത്രി 7 മണി മുതൽ ആരംഭിക്കുന്ന ടൂർണ്ണമെൻ്റ് കുറ്റ്യാടി സി.ഐ എസ് ബി കൈലാസ്നാഥ് ഉദ്ഘാടനം ചെയ്യും. ടൂർണ്ണമെൻ്റ് കമ്മറ്റി രൂപീകരിച്ചത്തിൽ എം.കെ.ശശി(ചെയർമാൻ) ടി.സൈനുദ്ദീൻ മാസ്റ്റർ(കൺവീനർ) ഹരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Volleyball tournament to begin tomorrow at Kayakodi