ചാത്തൻകോട്ട് നട: (kuttiadi.truevisionnews.com) കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സഹായത്തോടെ നിർമ്മിച്ച പുതിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 20 ലക്ഷത്തിലധികം രൂപ മുടക്കിയാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം നിർവ്വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് പിജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിൽ കുമാർ പരപ്പുമ്മൽസ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ്, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാലി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ രാജൻ,എ ആർ വിജയൻ, തോമസ് കടത്തല കുന്നേൽ, നാണു വട്ടക്കാട്, അജിത്ത്പാറമാക്കൽ, പ്രസാദ് പുളിക്കൽ തടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഈ പദ്ധതിയിലൂടെ 30 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമമാണ് പരിഹരിക്കുന്നത്.
The long-standing dream of the people has come true, the Mulavattom-Cheeliad drinking water project has been dedicated to the nation.