Oct 11, 2025 11:23 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി നാളികേര ഉൽപ്പന്നങ്ങളും അരൂർ ഒളോർമാങ്ങ ഉൽപ്പന്നങ്ങളും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ സഹായത്തോടെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ് നിയമസഭയിൽ പറഞ്ഞു.

കുറ്റ്യാടി തേങ്ങയ്ക്കും അരൂർ ഒളോർ മാങ്ങ യ്ക്കും പ്രത്യേക പാക്കേജ് അനുവദി ക്കണമെന്ന് അഭ്യർഥിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇവ രണ്ടിനും ഭൗമസൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള തെങ്ങിൻതൈ ഉൽപ്പാദനത്തിനായി കുറ്റ്യാടി മേഖലയിൽ നിന്നാണ് കൃഷി വകുപ്പ് വിത്ത് തേങ്ങ സംഭരിക്കുന്നത്. 2016-17 മുതൽ 59.85 ലക്ഷം വിത്ത് തേങ്ങകളാണ് ഇവിടെനിന്നും ശേഖരിച്ചിട്ടുള്ളത്.

തേങ്ങയ്ക്ക് ഭൗമസൂചികാ പദവി ലഭിക്കുന്നതിനുള്ള നടപടി കാർഷിക സർവകലാശാല ആരംഭിച്ചിട്ടുണ്ട്. ഇതിനായി കാവിലംപാറ പഞ്ചായത്തുമായി ചേർന്ന് സർവകലാശാല ധാരണാപത്രം ഒപ്പുവച്ചു. വടകര അരൂരും സമീപപ്രദേശങ്ങളിലുമായി കാണപ്പെടുന്ന തനതായ മാവിനമാണ് അരൂർ ഒളോർ. ഒളോർ മാങ്ങയ്ക്കും ഭൗമസൂചികാ പദവി ലഭിക്കുന്നതിനുള്ള പഠനങ്ങൾ കാർഷിക സർവകലാശാല പൂർത്തീകരിച്ചിട്ടുണ്ട്.

ഒളോർമാവ് കൃഷിചെയ്യുന്ന കർഷകരെ ഉൾപ്പെടുത്തി സൊസൈറ്റി രുപീകരിച്ച് രജിസ്ട്രേഷൻ നടപടി നടക്കുന്നുണ്ട്. ഭൗമസൂചികാപദവി ലഭിക്കുന്നതിനുള്ള നടപടി പുറമേരി പഞ്ചായത്താണ് സ്വീകരിച്ചിട്ടുള്ളത്. തേങ്ങയുടെ മൂല്യവർധിത ഉൽ പ്പന്ന ന ഉൽപ്പാദനത്തിനായി വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും കുന്നുമ്മൽ, തുണേരി ബ്ലോക്ക് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും പ്രവർത്തിച്ചുവരുന്നുണ്ട്. ഈ മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും കാബ്കോയുമായി ബന്ധിപ്പിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Steps will be taken to export Kuttiadi coconut and Aroor Olor to foreign countries - Minister P Prasad

Next TV

Top Stories










News Roundup






Entertainment News





//Truevisionall