Featured

അനുസ്മരണം; പി.കെ.കണാരൻ്റെ സ്മരണ പുതുക്കി ഗ്രന്ഥാലയം

News |
Oct 9, 2025 08:35 AM

നരിപ്പറ്റ : (kuttiadi.truevisionnews.com) പി.കെ. കണാരൻമാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.

എ കെ കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സാംസ്കാരിക സദസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. ശശി അദ്ധ്യക്ഷനായി.

താലുക്ക് ലൈബ്രററി കൗൺസിൽ അംഗം കെ. പ്രേമൻ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ചാം വാർഡ് മെമ്പർ ഷീജ നന്ദൻ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ശ്രീലേഷ് സ്വാഗതവും, പ്രസിഡണ്ട് അനൂപ് നന്ദിയും പറഞ്ഞു. കെ.ടി സോമൻ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് വിപുലമായ കലാപരിപാടികൾ അരങ്ങേറി.

Memorial Library renews PK Kanaran memory

Next TV

Top Stories










News Roundup






Entertainment News





//Truevisionall