കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി - കൈപ്രം കടവ് റോഡിന്റെ വികസന പ്രവർത്തനം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ, ചില പ്രദേശങ്ങളിലെ ഭൂവുടമകളുടെ നിലപാട് കാരണം റോഡ് പണി തടസ്സപ്പെട്ടു. റോഡിനായി ഭൂരിഭാഗം ആളുകളും സ്ഥലം വിട്ടുനൽകി ഒത്തൊരുമയോടെ മുന്നോട്ട് പോകുമ്പോൾ, പരുതാണ്ടി മുക്ക്, കാപ്പുംകര, വളയന്നൂർ ഭാഗങ്ങളിലെ ചില വികസന വിരോധികൾ സ്ഥലം വിട്ടു കൊടുക്കാത്തത് കൊണ്ട് റോഡിന്റെ പ്രവർത്തിയ്ക്ക് തടസ്സം ആവുകയാണ്.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുല്യ നീതിയിൽ എല്ലാ സ്ഥലങ്ങളിലും ഒരേപോലെ നടപ്പാക്കണമെന്നും, വികസന വിരോധികളെ അധികൃതർ അനുനയിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒ.പി. മഹേഷ്, കെ.കെ.സി.ചന്ദ്രൻ ,രമേശൻ .വൻമേരി കണ്ടി എന്നിവർ നേതൃത്വം നൽകി.
Dispute over land allocation, construction of Kuttiadi-Kaipram Kadavu road stalled