തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) ചൂരണിയിൽ വീണ്ടും കാട്ടാനനയിറങ്ങി. കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകാരമായി രക്ഷപ്പെട്ടു. നരിവേലിൽ ഷിബുവാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ചൊവ്വാഴ്ച രാവിലെ പൂതംപാറയിലെ ചൂരണിയിലാണ് സംഭവം. വീട്ടിൽ നിന്ന് വയനാടുള്ള ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് യുവാവ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാനയെ കണ്ടതോടെ ഷിബു ഓടിയതോടെ പിന്നാലെ അലറിക്കൊണ്ട് കാട്ടാനയും ഓടിയടുത്തു. അക്രമിക്കാനായി പിന്നാലെകൂടിയ ആനയിൽ നിന്ന് രക്ഷപ്പെടാനായി റോഡിൽ നിന്ന് താഴേക്ക് എടുത്ത്ചാടുകയായിരുന്നു. പരിക്കേറ്റ ഷിബു കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Wild elephant chases young man in Poothampara, escapes with a head injury