കുറ്റ്യാടി: (kuttiadi.truevisionnews.com) ഗ്രാമപഞ്ചായത്ത് വികസന സദസ്സിന്റെ ഭാഗമായി വിജ്ഞാനകേരളം പദ്ധതി പ്രകാരം തൊഴിൽ മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ മേള ഉദ്ഘാടനം ചെയ്തു.
തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമായി മാറിയ മേളയിൽ പത്തിലേറെ തൊഴിൽ ദാതാക്കൾ പങ്കെടുത്തു. വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങളാണ് മേളയിൽ ലഭ്യമായത്. പ്രാദേശിക തലത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും തൊഴിൽ മേള സഹായിച്ചു.


വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ് അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബിനാ മോഹൻ, സി കെ സുമിത്ര സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ സി ബിന്ദു സ്വാഗതവും വിജ്ഞാന കേരളം ബ്ലോക്ക് കോ ഓഡിനേറ്റർ അനുപമ നന്ദിയും പറഞ്ഞു.
Job fair held as part of Vigyankeralam project was notable