കുറ്റ്യാടി: (kuttiadi.truevisionnews.com) വിലങ്ങാട് പുല്ലുവ മുതൽ തൊട്ടിൽപ്പാലം വരെയുള്ള മലയോരഹൈവേ അനുബന്ധ റോഡിൽ ടൗൺ ഭാഗത്തെ നിർമാണം അനിക്ഷിതത്വത്തിൽ. ആശാരിപൊയിമുക്ക് മുതൽ കായക്കൊടി ടൗൺ വരെയുള്ള സ്ഥലത്താണ് നിർമാണം നിലച്ചിരിക്കുന്നത്.
വിലങ്ങാട് പുല്ലുവ മുതൽ തൊട്ടിൽപ്പാലം വരെയുള്ള മലയോര ഹൈവേ അനുബന്ധ റോഡിൽ, ടൗൺ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. ആശാരിപൊയിൽമുക്ക് മുതൽ കായക്കൊടി ടൗൺ വരെയുള്ള പ്രധാന ഭാഗത്താണ് റോഡ് നിർമ്മാണം നിലച്ചിരിക്കുന്നത്.


ആശാരിപൊയിൽ ഐക്കരതാഴെ റോഡ് പോകുന്ന ഭാഗത്ത് റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് വാഹനം പോകാൻ പറ്റാത്ത അവസ്ഥയാണ്. നരിപറ്റ ഗ്രാമപഞ്ചായത്തിലെ പുല്ലുവായ് മുതൽ തൊട്ടിൽപ്പാലം വരെ 19 കിലോമീറ്ററാണ് മലയോര ഹൈവേ അനുബന്ധ റോഡിന്റെ നീളം പത്തുമീറ്റർ വീതിയിലാണ് നിർമാണം ഐക്കൽ താഴെ മുതൽ കായക്കൊടി ടൗൺ വരെ രണ്ടു കിലോമീറ്റർ ദൂരമാണ് ടാർ ചെയ്യാനുള്ളത്.
കായക്കൊടി മുതൽ ഐക്കൽതാഴെ വരെ റോഡ് പൂർണമായും തകർന്നത് കാരണം ഓട്ടോ, ജീപ്പ്, സർവീസ്, പൂർണമായും നിർത്തി. റോഡ് മോശമായതിനാൽ ഓട്ടം പോയാൽ കിട്ടുന്ന പണത്തിന്റെ ഇരട്ടി ചിലവാക്കണം. റോഡിൽ മുഴുവൻ കുഴിയായതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനക്കാർ കുഴിയിൽ വീണ് അപകടം പറ്റുന്നത് പതിവാണ് അതുകൊണ്ട് തന്നെ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kayakodi Town Road collapses, causing severe travel disruption