(kuttiadi.truevisionnews.com) മരുതോങ്കര മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇതിന് പുറമെ, മനുഷ്യജീവന് ഭീഷണിയാകുന്ന ക്രൂരതകൾക്കെതിരെ പലസ്തീൻ ഐക്യദാർഢ്യ സദസ്സും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരം കോട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി സനിൽ വക്കത്ത് അധ്യക്ഷനായിരുന്നു. കെ സി കൃഷ്ണൻ മാസ്റ്റർ, അമ്മദ് കോവുമ്മൽ, കോരം കോട്ട് ഫിറോസ്, ബിജു കൊറ്റോത്തുമ്മൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സദസ്സിൽ സംസാരിച്ചു.
Palestine Solidarity: Congress holds Gandhi Smriti Sangam in Maruthongara