കുറ്റാടി: (kuttiadi.truevisionnews.com) മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന നരിക്കൂട്ടുംചാൽ കരിങ്കൽപാലം റോഡിന്റെ പണി തുടങ്ങി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ ഒ ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി കെ മോഹ ൻദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലീബ നരിക്കുട്ടംചാൽ കരിങ്കൽ പാലം റോഡ് പ്രവൃത്തി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
സുനിൽ, വാർഡ് അംഗം ടി കെ കുട്ട്യാലി, പി സി രവിന്ദ്രൻ, പി കെ സുരേഷ്, വി പി മൊയ്തു, കെ വി ചന്ദ്രദാസ്, കുമാറ വിനോദൻ, കണ്ടോത്ത് അഹമ്മദ് എന്നിവർ സംസാരിച്ചു.
Construction has begun; Narikkuttumchal road construction work inaugurated