കക്കട്ട് : (kuttiadi.truevisionnews.com) മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ വടകര പോലീസ് പിടികൂടി. കക്കട്ടിൽ സ്വദേശി സവനീഷ് എം (42) ആണ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വടകര-വില്യാപ്പള്ളി റോഡിൽ പുത്തൂരിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വടകരയിലെ റാണി പബ്ലിക് സ്കൂളിന്റെ ബസ്സാണ് ഇയാൾ ഓടിച്ചിരുന്നത്. ഡി വൈ എസ് പിയുടെ നിർദേശപ്രകാരം എസ് ഐ മനോജ് കുമാർ, സി പി ഒ ജയദീപ്, ഡ്രൈവർ സജീഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ആൽക്കോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു.


ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനായി ആർടിഒയ്ക്ക് ശുപാർശ നൽകുമെന്നും, പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടികളെ കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നു.
Driver arrested for driving school bus while drunk in Vadakara, license to be suspended