തൊട്ടിൽപ്പാലം: ( kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വികസന ജാഥയ്ക്ക് രണ്ടാം ദിനത്തിൽ വൻ സ്വീകരണം.
പി സുരേന്ദ്രൻ ലീഡറും ബോബി മുക്കൻതോട്ടം ഉപ ലീഡറുമായ ജാഥ വെള്ളി രാവിലെ പുതംപാറയിൽനിന്ന് ആരംഭിച്ച് ചാത്തൻകോട്ട് നട, കൂടൽ, ചീത്തപ്പാട്, നാഗംപാറ, ആനക്കുളം, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കുണ്ടുതോട് സമാപിച്ചു.


സമാപനം എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൈലറ്റ് പി ജി ജോർജ്, അജിത്ത് കുമാർ, എ ആർ വിജയൻ, വി കെ മഹേഷ്, തോമസ് പുതക്കുഴി, അന്നമ്മ ജോർജ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ ബെൽമൗണ്ടിൽ നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് തൊട്ടിൽപ്പാലത്ത് സമാപിക്കും. സമാപനം സി പിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്യും.
LDF Kavilumpara Panchayat Development March continues